4 ദിവസത്തെ ഇടവിന് ശേഷം അഞ്ചാംദിവസം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ്; പവന് 35,440 രൂപ
Sep 15, 2021, 13:35 IST
കൊച്ചി: (www.kvartha.com 15.09.2021) നാല് ദിവസത്തെ തുടര്‍ച്ചയായ വില ഇടിവിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണ വില വര്‍ധിച്ചു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,430 രൂപയും പവന് 35,440 രൂപയും ആണ് രേഖപ്പെടുത്തിയിരിക്കുന്നത്.
യുഎസ് ഗോള്‍ഡ് ഫ്യൂചറുകള്‍ 0.2% കുറഞ്ഞ് 1,803.80 ഡോളറിലെത്തി. കുറയുന്ന അമേരിക്കന്‍ പണപ്പെരുപ്പ കണക്കുകള്‍ക്ക് പിന്നാലെ ബോന്‍ഡ് വീണതും, കോര്‍പറേറ്റ് നികുതി വര്‍ധന വാര്‍ത്തകള്‍ ഭീമന്‍ ഓഹരികള്‍ക്ക് വീഴ്ച നല്‍കിയതും സ്വര്‍ണത്തിന് 1800 ഡോളര്‍ കടമ്പ കടക്കാന്‍ സഹായകമായി. വിപണിയെ ക്ഷീണിപ്പിക്കുന്ന വാര്‍ത്തകള്‍ സ്വര്‍ണത്തിന് അനുകൂലമാണ് എന്ന് വിദഗ്ദര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ നാല് ദിവസമായി ഗ്രാമിന് 4,400 രൂപയിലും പവന് 35,200 രൂപയിലുമാണ് വ്യാപാരം നടന്നത്. ഈ മാസം രേഖപ്പെടുത്തിയ ഏറ്റവും കുറഞ്ഞ വിലയായിരുന്നു ഇത്. ഏറ്റവും ഉയര്‍ന്ന നിരക്ക് സെപ്റ്റംബര്‍ നാല്, അഞ്ച്, ആറ് തീയതികളില്‍ രേഖപ്പെടുത്തിയ 35,600 രൂപയാണ്. രാജ്യാന്തര വിപണിയില്‍ സ്‌പോട് ഗോള്‍ഡ് ഔണ്‍സിന് 1,802.86 ഡോളര്‍ എന്ന നിരക്കില്‍ സ്ഥിരത കൈവരിച്ചു.

Keywords: Gold prices rise; 35,440 per sovereign, Kochi, News, Business, Gold Price, Gold, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.