സംസ്ഥാനത്ത് 2 ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണ വില മാറ്റമില്ലാതെ തുടരുന്നു; ഒരു പവന് 36080 രൂപ
Nov 7, 2021, 13:40 IST
തിരുവനന്തപുരം: (www.kvartha.com 07.11.2021) രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണ വിലയില്‍ മാറ്റമില്ലാതെ തുടരുന്നു. ഞായറാഴ്ച സ്വര്‍ണ വില വര്‍ധിച്ചിട്ടില്ല. ഒരു ഗ്രാമിന് 4510 രൂപയും ഒരു പവന് 36080 രൂപയുമാണ് ശനിയാഴ്ചത്തെ സ്വര്‍ണവില. വെള്ളിയാഴ്ച ഒരു ഗ്രാമിന് 4470 രൂപയും ഒരു പവന് 35760 രൂപയുമായിരുന്നു സ്വര്‍ണവില. ഗ്രാമിന് 40 രൂപയുടെ വര്‍ധനവും പവന് 320 രൂപയുടെ വര്‍ധനവുമാണ് ശനിയാഴ്ച സ്വര്‍ണ വിലയില്‍ ഉണ്ടായത്.
കഴിഞ്ഞ പത്ത് ദിവസത്തിനിടെ സ്വര്‍ണവിലയില്‍ വര്‍ധനവും ഇടിവുമുണ്ടായി. ആഭരണം വാങ്ങാന്‍ പോകുന്നവര്‍ ഹാള്‍മാര്‍കുള്ള സ്വര്‍ണം തന്നെ വാങ്ങാന്‍ ശ്രമിക്കുക. ഹോൾമാര്‍ക് ഉള്ളതും ഇല്ലാത്തതുമായ സ്വര്‍ണത്തിന്റെ വിലയില്‍ വ്യത്യാസമുണ്ടാവില്ല. സ്വര്‍ണാഭരണ ശാലകള്‍ ഹോൾമാര്‍ക് സ്വര്‍ണം മാത്രമേ വില്‍ക്കാവൂ എന്ന് നിയമമുണ്ട്. ഇതിന് കാരണം ഹോൾമോര്‍ക് സ്വര്‍ണത്തിന്റെ ഗുണമേന്മയിലുള്ള ഉറപ്പാണ്. അതിനാല്‍ ആഭരണം വാങ്ങുമ്പോള്‍ ഹോൾമാര്‍ക് മുദ്രയുണ്ടെന്ന് ഉറപ്പുവരുത്തുക.
അതേസമയം, സ്വര്‍ണ വില ഇനിയും ഉയരുമെന്നാണ് പ്രവചനം. 10 ഗ്രാം സ്വര്‍ണ വില 52,000 രൂപ കടക്കുമെന്ന് ആഭ്യന്തര ബ്രോകറേജ് സ്ഥാപനമായ മോതിലാല്‍ ഓസ്‌വാളി പ്രവചിക്കുന്നു. ആഗോള വിപണിയിലെ സ്വര്‍ണവില ഔണ്‍സിന് 2000 ഡോളറാകും. ഇന്‍ഡ്യന്‍ വിപണിയിലെ സ്വര്‍ണ വില 52000 മുതല്‍ 53000 രൂപ വരെയാകും. അമേരികന്‍ സമ്പദ് വ്യവസ്ഥയിലെ മാറ്റവും ഫെഡറല്‍ റിസര്‍വിന്റെ സമീപനവും ഇനിയും സ്വര്‍ണവില ഉയരാന്‍ ഇടയാക്കും.
പണപ്പെരുപ്പം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്‍ഡ്യയില്‍ സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായി പരിഗണിക്കുന്നത് രാജ്യത്തെ വിലവര്‍ധനയ്ക്ക് ഇടയാക്കുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. അടിയന്തിര ഘട്ടങ്ങളില്‍ എളുപ്പത്തില്‍ പണമാക്കി മാറ്റാനും ക്രയവിക്രയം ചെയ്യാനാകുമെന്നതും സ്വര്‍ണത്തെ മലയാളികളുടെ പ്രിയപ്പെട്ട നിക്ഷേപമായി മാറ്റുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.