Market Update | സ്വർണവിലയിൽ വർധനവ്; വെള്ളിക്ക് മാറ്റമില്ല; വിപണിയിൽ ചാഞ്ചാട്ടം തുടരുന്നു
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
* പവന് 53,680 രൂപയാണ് നിരക്ക്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവിലയിൽ ചാഞ്ചാട്ടം തുടരുന്നു. ബുധനാഴ്ച (21.08.2024) സ്വർണവിലയിൽ വർധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 50 രൂപയും പവന് 400 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6710 രൂപയായി ഉയർന്നു. പവന് 53,680 രൂപയാണ് നിരക്ക്.

18 കാരറ്റ് സ്വർണത്തിന്റെ വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ കൂടി 5550 രൂപയും പവന് 320 രൂപ വർധിച്ച് 44,400 രൂപയുമായി. എന്നാൽ വെള്ളി വിലയിൽ മാറ്റമൊന്നും ഉണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയാണ് വിപണിവില.
ചൊവ്വാഴ്ച (20.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6660 രൂപയിലും പവന് 53280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 05 രൂപയും പവന് 40 രൂപയും ഇടിവുണ്ടായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5510 രൂപയും പവന് 44,080 രൂപയുമായിരുന്നു നിരക്ക്. അതേസമയം, വെള്ളിനിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 90 രൂപയില്‍നിന്ന് 02 രൂപ കൂടി 92 രൂപയിലാണ് വിപണനം നടന്നത്.
തിങ്കളാഴ്ച (19.08.2024) സ്വർണവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6670 രൂപയിലും പവന് 53,360 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണം 5515 രൂപയും പവന് 44,120 രൂപയുമായിരുന്നു വിപണി വില. അതേസമയം തിങ്കളാഴ്ചയും വെള്ളി വില കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരൂപ വർധിച്ച് 91 രൂപയിലാണ് വിപണനം നടന്നത്.
#goldprice #silverprice #Kerala #marketupdate #investment
