കൊച്ചി: (www.kvartha.com 28.01.2022) സംസ്ഥാനത്ത് വെള്ളിയാഴ്ചയും സ്വര്‍ണ വില കുറഞ്ഞു. പവന് 280 രൂപ കുറഞ്ഞ് 36,120 രൂപയിലാണ് വെള്ളിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4,515 രൂപയാണ് വില. തുടര്‍ച്ചയായി രണ്ടാം ദിവസമാണ് സ്വര്‍ണവില കുറയുന്നത്.
വ്യാഴാഴ്ച പവന് 320 രൂപ താഴ്ന്നിരുന്നു. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ബുധനാഴ്ച രേഖപ്പെടുത്തിയതിന് ശേഷമാണ് വില കുറയുന്നത്. ബുധനാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 120 രൂപ കൂടിയിരുന്നു. പവന് 36,720 രൂപയുമായിരുന്നു ബുധനാഴ്ചത്തെ വില. രണ്ടു ദിവസത്തിനിടെ പവന് 600 രൂപയുടെ ഇടിവുണ്ടായിട്ടുണ്ട്.
ജനുവരി 10 നായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 35,600 രൂപയായിരുന്നു സ്വര്‍ണവില. രണ്ടു ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച വര്‍ധിച്ചിരുന്നു. 200 രൂപയാണ് ചൊവ്വാഴ്ച പവന് കൂടിയത്. ശനി, ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ സ്വര്‍ണവില പവന് 36,400 രൂപയില്‍ തുടരുകയായിരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.