സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു; ഒരു പവന് 200 രൂപയുടെ കുറവ്
Nov 3, 2021, 13:30 IST
തിരുവനന്തപുരം: (www.kvartha.com 03.11.2021) സംസ്ഥാനത്ത് സ്വര്‍ണത്തിന്റെ വില കുത്തനെ ഇടിഞ്ഞു. ഗ്രാമിന് 25 രൂപയാണ് കുറഞ്ഞത്. പവന്റെ വിലയില്‍ 200 രൂപയുടേയും കുറവുണ്ടായി. 4455 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. 4480 രൂപയാണ് കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില.
സംസ്ഥാനത്ത് പവന്റെ വില 35,640 രൂപയായും കുറഞ്ഞിട്ടുണ്ട്. കഴിഞ്ഞ ദിവസം പവന്റെ വില 35840 രൂപയായിരുന്നു. 10 ഗ്രാം സ്വര്‍ണത്തിന്റെ വില 44550 രൂപയാണ്. ഇതേ വിഭാഗത്തില്‍ കഴിഞ്ഞ ദിവസത്തെ സ്വര്‍ണവില 44800 രൂപയായിരുന്നു. 250 രൂപയുടെ വ്യത്യാസമാണ് കഴിഞ്ഞ ദിവസത്തെ സ്വര്‍ണവിലയില്‍ മാറ്റം ഉണ്ടായിരുന്നത്.
കഴിഞ്ഞ ദിവസം സ്‌പോട് ഗോള്‍ഡിന്റെ വില ഇടിഞ്ഞിരുന്നു. 0.1 ശതമാനം കുറഞ്ഞ് ഔണ്‍സിന് 1,791.23 ഡോളറായി. അമേരികന്‍ കേന്ദ്രബാങ്ക് പലിശനിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കും.
2021ല്‍ സ്വര്‍ണത്തില്‍ നിന്ന് നെഗറ്റീവ് റിടേണാണ് നിക്ഷേപകര്‍ക്ക് ലഭിച്ചത്. 5 ശതമാനം നഷ്ടമാണ് 2021ല്‍ ഉണ്ടായത്. 2019ല്‍ 13 ശതമാനവും 2020ല്‍ 26 ശതമാനവും റിടേണ്‍ ലഭിച്ചിരുന്നു. ആഗോളതലത്തില്‍ സമ്പദ്‌വ്യവസ്ഥകള്‍ തുറക്കുന്നതും ഉയര്‍ന്ന് വാക്‌സിനേഷനും മൂലം റിസ്‌ക് കൂടുതലുള്ള നിക്ഷേപങ്ങളിലും നിക്ഷേപകര്‍ താല്‍പര്യം കാണിക്കുന്നുണ്ട്. ഇത് സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.