Drop | സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 80 രൂപ കുറഞ്ഞു
* വെള്ളിയുടെ വിലയിലും ചെറിയ തോതിലുള്ള ഇടിവ്.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവിലയിൽ ഇടിവ് തുടരുന്നു. കഴിഞ്ഞ രണ്ട് ദിവസമായി സ്വർണത്തിന്റെ വില താഴേക്കാണ്. ശനിയാഴ്ച, (ഓഗസ്റ്റ് 31) ഒരു ഗ്രാം 22 കാരറ്റ് സ്വർനേട്ടത്തിന് 10 രൂപ കുറഞ്ഞ് 6695 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,560 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. ഇതോടൊപ്പം 18 കാരറ്റ് സ്വർണത്തിന്റെ വിലയും അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5545 രൂപയായി. പവന് 40 രൂപ ഇടിഞ്ഞ് 44,360 രൂപയാണ് നിരക്ക്. വെള്ളിയുടെ വിലയിലും ചെറിയ തോതിലുള്ള ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്. ഒരു ഗ്രാം വെള്ളിയുടെ വില രണ്ട് രൂപ കുറഞ്ഞ് 91 രൂപയായി.
വെള്ളിയാഴ്ച (ഓഗസ്റ്റ് 30) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപ കുറഞ്ഞ് 6705 രൂപയിലും പവന് 80 രൂപ കുറഞ്ഞ് 53,640 രൂപയിലുമായിരുന്നു വ്യാപാരം നടന്നത്. 18 കാരറ്റ് സ്വർണത്തിന്റെ വിലയും അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5550 രൂപയായി താഴ്ന്നിരുന്നു. അതേസമയം, വെള്ളിയാഴ്ച വെള്ളി നിരക്ക് കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 93 രൂപയായാണ് ഉയർന്നത്.
വ്യാഴാഴ്ച (29.08.2024) സ്വര്‍ണവിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6715 രൂപയും പവന് 53720 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5555 രൂപയിലും പവന് 44,440 രൂപയിലുമാണ് വിപണനം നടന്നത്. എന്നാൽ വ്യാഴാഴ്ച വെള്ളി നിരക്ക് ഇടിഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയില്‍നിന്ന് ഒരു രൂപ കുറഞ്ഞ് 92 രൂപയിലാണ് വ്യാപാരം നടന്നത്.
ഓഗസ്റ്റ് മാസത്തെ ഏറ്റവും ഉയർന്ന നിരക്കായ 53,860 രൂപ, ഓഗസ്റ്റ് 21 ന് രേഖപ്പെടുത്തിയിരുന്നു. ബജറ്റ് പ്രഖ്യാപനത്തിനു ശേഷം കുത്തനെ ഇടിഞ്ഞ സ്വർണവില ഓഗസ്റ്റ് മാസത്തിന്റെ തുടക്കത്തിൽ തന്നെ വീണ്ടും ഉയർന്നുവെന്നത് ശ്രദ്ധേയമാണ്.
സ്വർണവിലയിലെ ഈ ഇടിവിന് പിന്നിൽ നിരവധി ഘടകങ്ങളുണ്ട്. അന്തർദേശീയ വിപണിയിലെ സ്വർണത്തിന്റെ വിതരണവും ആവശ്യവും, ഡോളറിന്റെ മൂല്യത്തിലെ മാറ്റങ്ങൾ തുടങ്ങിയവ ഇതിന് കാരണമാകാം. കൂടാതെ, ഓഹരി വിപണിയിലെ മുന്നേറ്റം നിക്ഷേപകരെ സ്വർണത്തിൽ നിന്ന് മറ്റ് നിക്ഷേപ മാർഗങ്ങളിലേക്ക് ആകർഷിക്കുകയും ഇത് സ്വർണവില കുറയുന്നതിന് കാരണമാകുകയും ചെയ്യും.
#goldprices #goldrate #goldinvestment #goldmarket #kerala