Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 2 ദിവസം ഉയര്‍ന്നുനിന്ന സ്വര്‍ണവില ഇടിഞ്ഞു; പവന് 400 രൂപ കുറവ്
Sep 24, 2022, 11:54 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില ഇടിഞ്ഞു. തുടര്‍ചയായ രണ്ടുദിവസം ഉയര്‍ന്നു നിന്ന സ്വര്‍ണവിലയാണ് ശനിയാഴ്ച കുറഞ്ഞത്. ഗ്രാമിന് 50 രൂപയും പവന് 400 രൂപയും കുറഞ്ഞ് ഗ്രാമിന് 4,600 രൂപയും പവന് 36,800 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4,650 രൂപയും പവന് 37,200 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.
ഈ മാസത്തിന്റെ തുടക്കത്തില്‍ 37,200 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. സെപ്റ്റംബര്‍ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് വ്യാപാരം നടന്നത്. ഗ്രാമിന് 4,580 രൂപയും പവന് 36,640 രൂപയുമായിരുന്നു. ഈ മാസത്തെ ഏറ്റവും കൂടിയ നിരക്ക് സെപ്റ്റംബര്‍ ആറിനാണ് രേഖപ്പെടുത്തിയത്. ഗ്രാമിന് 4,690 രൂപയും പവന് 37,520 രൂപയുമായിരുന്നു. ഓണക്കാലത്ത് ദിവസങ്ങളോളം ഒരേനിലയില്‍ തുടര്‍ന്ന സ്വര്‍ണവില സെപ്റ്റംബര്‍ 14നാണ് കുറഞ്ഞുതുടങ്ങിയത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.