Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 80 രൂപ വര്‍ധിച്ചു
Sep 20, 2022, 10:46 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ചൊവ്വാഴ്ച സ്വര്‍ണവില ഉയര്‍ന്നു. തിങ്കളാഴ്ച ഇടിഞ്ഞ സ്വര്ണവിലയാണ് ചൊവ്വാഴ്ച ഉയര്‍ന്നത്. ഒരു പവന് സ്വര്‍ണത്തിന് ചൊവ്വാഴ്ച 80 രൂപയാണ് വര്‍ധിച്ചത്. തിങ്കളാഴ്ച 80 രൂപയായിരുന്നു കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന് ചൊവ്വാഴ്ച 36760 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു. തിങ്കളാഴ്ച 10 രൂപ കുറഞ്ഞിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വിപണി വില 4595 രൂപയാണ്. 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഉയര്‍ന്നു. 10 രൂപയാണ് ഉയര്‍ന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ചെവ്വാഴ്ചത്തെ വിപണി വില 3790 രൂപയാണ്.
അതേസമയം, സംസ്ഥാനത്ത് ചൊവ്വാഴ്ച വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

