Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 4-ാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; വെള്ളി ആഭരണങ്ങള്‍ക്ക് വിലയേറുന്നു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ചയായ നാലാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല. കഴിഞ്ഞ ശനി മുതല്‍ സ്വര്‍ണവിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച, ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച വരെ സ്വര്‍ണവില മാറിയിട്ടില്ല. 
Aster mims 04/11/2022

ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വിപണി വില 4675 രൂപയാണ്. 37400 ആണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇപ്പോഴത്തെ വിപണി വില. അതേസമയം, വ്യാഴം, വെള്ളി ദിവസങ്ങളില്‍ ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. 


Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 4-ാം ദിനവും സ്വര്‍ണവിലയില്‍ മാറ്റമില്ല; വെള്ളി ആഭരണങ്ങള്‍ക്ക് വിലയേറുന്നു


18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും വെള്ളിയാഴ്ച ഉയര്‍ന്നിരുന്നു. 10 രൂപയാണ് ഉയര്‍ന്നത്. പിന്നീട് ചൊവ്വാഴ്ച വരെ മാറ്റമില്ലാതെ തുടരുകയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ ചൊവ്വാഴ്ചത്തെ വിപണി വില 3865 രൂപയാണ്.

അതേസമയം സംസ്ഥാനത്ത് ചൊവ്വാഴ്ച വെള്ളിയുടെ വില ഉയര്‍ന്നു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപയാണ് ഉയര്‍ന്നത്. ഇതോടെ ഒരു ഗ്രാം സാധാരണ വെള്ളിയുടെ നിലവിലെ വിപണി വില 62 രൂപയായി. എന്നാല്‍ ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിപണി വില 90 രൂപയാണ്.

Keywords:  News,Kerala,State,Thiruvananthapuram,Gold,Price,Gold Price,Business,Finance,Top-Headlines,Trending, Gold Price September 13 Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia