Analysis | കേരളത്തിൽ നിന്നോ ദുബൈയിൽ നിന്നോ സ്വർണം വാങ്ങുന്നത് ലാഭകരം? ഇറക്കുമതി തീരുവയിലെ ഇളവിന് പിന്നാലെ വില മാറിയതിങ്ങനെ!

 
 Analysis

Representational Image Generated by Meta AI

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

സ്വർണവ്യാപാരത്തിൽ 35 മുതൽ 40 ശതമാനം വരെ വർധനവാണ് രാജ്യത്താകമാനം രേഖപ്പെടുത്തിയിട്ടുള്ളത്

കൊച്ചി: (KVARTHA) സ്വർണത്തിന് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച ഇറക്കുമതി തീരുവയിലെ ഇളവ് കേരളത്തിലെ സ്വർണ വ്യാപാര മേഖലയിൽ വൻ മാറ്റങ്ങൾക്ക് തുടക്കം കുറിച്ചിരിക്കുന്നു. സ്വർണവ്യാപാരത്തിൽ 35 മുതൽ 40 ശതമാനം വരെ വർധനവാണ് രാജ്യത്താകമാനം രേഖപ്പെടുത്തിയിട്ടുള്ളത്. കേരളത്തിലെ സ്വർണ വ്യാപാരം 10 മുതൽ 15 ശതമാനം വരെ  വർധനവ് രേഖപ്പെടുത്തിയിട്ടുണ്ട്.

Aster mims 04/11/2022

സ്വർണത്തിന്റെ ഇറക്കുമതി തീരുവ് 15 ശതമാനത്തിൽ നിന്ന് ആറ് ശതമാനമായാണ് കേന്ദ്ര സർക്കാർ കുറച്ചത്. സ്വർണത്തിന്റെ ജിഎസ്‌ടി മൂന്ന് ശതമാനത്തിൽ നിന്നും ഒന്ന് ശതമാനമായി കുറച്ചതോടെ കള്ളക്കടത്തും സമാന്തര വ്യാപാരവും ഗണ്യമായി കുറയുമെന്നാണ് വ്യാപാരികളുടെ പ്രതീക്ഷ. ദുബൈയിലെ സ്വർണത്തിന്റെ വിലയും കേരളത്തിലെ വിലയും തമ്മിലുള്ള വ്യത്യാസം ആയിരം രൂപയിൽ താഴെയായി എന്നത് ശ്രദ്ധേയമായാണ്.

ദുബൈയിലെയും കേരത്തിലെയും സ്വർണവില

തിങ്കളാഴ്ചത്തെ (ജൂലൈ 29) കണക്കനുസരിച്ച് ദുബായിൽ ഒരു ഗ്രാം സ്വർണത്തിന്റെ വില 6733.75 രൂപയാണ്. അതേസമയം കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന് 6856.71 രൂപയാണ്. ഇരുവിലകളിലും വ്യത്യാസം വെറും 123 രൂപ മാത്രമാണ്, പവന് വില വ്യത്യാസം 983. 68 രൂപയും.

* ദുബൈയിലെ സ്വർണവില

1 ഗ്രാം സ്വർണം - 268 ദിർഹം
ഇന്ത്യൻ രൂപയിലേക്ക് പരിവർത്തനം ചെയ്യുമ്പോൾ (1 ദിർഹം = 22.79 രൂപ) - 6107.72 രൂപ
5% വാറ്റ് - 305.38 രൂപ
ആകെ - 6413.10 രൂപ
5% പണിക്കൂലി - 320.65 രൂപ
ഗ്രാം വില - 6733.75 രൂപ
ഒരു പവന് -  53870 രൂപ.

* കേരളത്തിലെ സ്വർണവില

ഒരു ഗ്രാം സ്വർണം - 6340 രൂപ
5% പണിക്കൂലി - 6657 രൂപ
3% ജിഎസ്‌ടി - 199.71 രൂപ
ആകെ വില - 6856.71 രൂപ
ഒരു പവന് - 54853. 68 രൂപ

'സ്വർണം മുൻകൂർ ബുക്ക് ചെയ്തവർക്ക് കുറഞ്ഞ വിലയിൽ ആഭരണങ്ങൾ വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ദുബൈയിൽ നിന്നും സ്വർണം വാങ്ങുന്നത് കേരളത്തിലെ വിലയുമായി തട്ടിച്ചു നോക്കുമ്പോൾ ആയിരം രൂപയിൽ താഴെ മാത്രമാണ് വ്യത്യാസം വരുന്നത്', ഓൾ ഇന്ത്യ ജം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ (GJC) ഡയറക്ടറും ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA) സംസ്ഥാന ട്രഷററുമായ അഡ്വ. എസ് അബ്ദുൽ നാസർ പറഞ്ഞു.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia