Gold Price | സ്വർണവിലയിൽ ഇടിവ് തുടരുന്നു; പവന് 360 രൂപ കുറഞ്ഞു


കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) ഇടിവ് തുടരുന്നു. വെള്ളിയാഴ്ച (ജൂലൈ 19) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് (Sovereign) 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയും പവന് 54,520 രൂപയുമാണ് നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ ഇടിഞ്ഞ് ഗ്രാമിന് 5660 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 45,280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിവിലയും (Silver Price) കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 97 രൂപയാണ് വിപണി വില.
വ്യാഴാഴ്ച (ജൂലൈ 18) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിവിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയായിരുന്നു വില.
ബുധനാഴ്ച (ജൂലൈ 17) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6875 രൂപയിലും പവന് 55,000 രൂപയിലുമെത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 80 രൂപ വർധിച്ച് ഗ്രാമിന് 5710 രൂപയിലും പവന് 640 രൂപ കൂടി 45,680 രൂപയിലുമാണ് വിപണനം നടന്നത്. ബുധനാഴ്ച വെള്ളിവിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് കൂടിയത്.
ചൊവ്വാഴ്ച (ജൂലൈ 16) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും കൂടി ഗ്രാമിന് 6785 രൂപയിലും പവന് 54,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വർധിച്ച് 5630 രൂപയും പവന് 200 രൂപ കൂടി 45,040 രൂപയുമായിരുന്നു വില. എന്നാൽ ചൊവ്വാഴ്ച വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയായിരുന്നു നിരക്ക്.
നിക്ഷേപകർ ഉയർന്ന വിലയിൽ ലാഭം എടുക്കുന്നതും, യുഎസ് ഡോളർ ശക്തി പ്രാപിച്ചതും സ്വർണ വില കുറയുന്നതിന് കാരണമായി. യുഎസ് ട്രഷറി വരുമാനം 25 ശതമാനം വർധിച്ചതിനാൽ ഡോളറിന്റെ ഡിമാൻഡ് വർധിച്ചു. എല്ലാ ചൈന ഉൽപന്നങ്ങൾക്കും 60 ശതമാനം തീരുവ ചുമത്തുമെന്ന ട്രംപിൻ്റെ പ്രഖ്യാപനവും ഡോളറിന് കരുത്ത് നൽകി. അന്താരാഷ്ട്ര സ്വർണവില 2425 ഡോളറിലേക്ക് എത്തിയിട്ടുണ്ട്.
വീണ്ടും ചാഞ്ചാട്ടം തുടർന്നേക്കാമെന്നാണ് കരുതുന്നത്.