Gold Price | സ്വർണവിലയിൽ വൻ വർധന; 2 ദിവസത്തിനിടെ കൂടിയത് 1000 രൂപ; വെള്ളിക്ക് 100 രൂപയിലെത്തി


ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 5710 രൂപയിലും പവന് 45,680 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) വൻ വർധനവ് രേഖപ്പെടുത്തി. ബുധനാഴ്ച (ജൂലൈ 17) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും ഉയർന്നു. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6875 രൂപയിലും പവന് 55,000 രൂപയിലുമെത്തി. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 80 രൂപ വർധിച്ച് ഗ്രാമിന് 5710 രൂപയിലും പവന് 640 രൂപ കൂടി 45,680 രൂപയിലുമാണ് വിപണനം നടക്കുന്നത്. വെള്ളിവിലയും (Silver Price) വർധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് കൂടിയത്.
ചൊവ്വാഴ്ച (16.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയും കൂടി ഗ്രാമിന് 6785 രൂപയിലും പവന് 54,280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ വർധിച്ച് 5630 രൂപയും പവന് 200 രൂപ കൂടി 45,040 രൂപയുമായിരുന്നു വില. എന്നാൽ ചൊവ്വാഴ്ച വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയായിരുന്നു നിരക്ക്.
തിങ്കളാഴ്ച (15.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും പവന് 80 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6750 രൂപയിലും പവന് 54,000 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് അഞ്ച് രൂപ കുറഞ്ഞ് 5605 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വില. എന്നാൽ തിങ്കളാഴ്ചയും വെള്ളിവിലയിൽ മാറ്റമില്ലായിരുന്നു.
രണ്ട് ദിവസത്തിനിടെ സ്വർണം പവന് 1000 രൂപയുടെ വർധനവാണ് ഉണ്ടായത്. യുഎസിലെ പണപ്പെരുപ്പ നിരക്ക് മൂന്ന് ശതമാനത്തിലേക്ക് താഴ്ന്നത് സുരക്ഷിത ആസ്തിയായി കണക്കാക്കപ്പെടുന്ന സ്വർണത്തിന് ആവശ്യം വർധിപ്പിക്കാൻ സഹായിച്ചു. ഫെഡറൽ റിസർവ് പലിശ നിരക്ക് ഉടൻ തന്നെ കുറയ്ക്കാൻ സാധ്യതയുണ്ടെന്നുള്ള സൂചനകളും സ്വർണ വില ഉയരാൻ കാരണമായി. അന്താരാഷ്ട്ര സ്വർണവില സർവകാല റെകോർഡായ 2456 ഡോളറിലെത്തിയിട്ടുണ്ട്.