Gold Price | തുടർച്ചയായ വർധനവുകൾക്ക് ഇടവേള; മാറ്റമില്ലാതെ സ്വർണവില

 
Gold Price Today

Image Credit: Google/ Gemini

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5610 രൂപയും പവന് 44,880 രൂപയുമാണ് നിരക്ക്

കൊച്ചി: (KVARTHA) തുടർച്ചയായ വർധനവുകൾക്ക് പിന്നാലെ സംസ്ഥാനത്ത് സ്വര്‍ണവിലയിൽ (Gold Price) മാറ്റമില്ല. എന്നിരുന്നാലും ഏറ്റവും ഉയർന്ന നിരക്കുകളിലൊന്നിൽ (Highest Rate) തന്നെയാണ് വ്യാപാരം നടക്കുന്നത്. ശനിയാഴ്ച (13.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയും പവന് 54,080 രൂപയുമാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് (18 carat gold) 5610 രൂപയും പവന് 44,880 രൂപയുമാണ് നിരക്ക്. വെള്ളിക്കും (Silver Price) മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയാണ് വില.

Aster mims 04/11/2022

Gold Price Today

വെള്ളിയാഴ്ച (12.07.2024) ഒരു ഗ്രാം (Gram) 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും പവന് (Sovereign) 240 രൂപയുമാണ് കൂടിയിരുന്നത്. കൂടാതെ ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും വർധിച്ചിരുന്നു. എന്നാൽ വെള്ളി നിരക്കിൽ മാറ്റമുണ്ടായിരുന്നില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിൽ തന്നെയാണ് വിപണനം നടന്നത്. 

വ്യാഴാഴ്ച (11.07.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയും കൂടിയിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6730 രൂപയിലും പവന് 53,840 രൂപയിലുമാണ് വ്യാപാരം നടന്നത്.  ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും പവന് 120 രൂപയുമാണ് കൂടിയിരുന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5590 രൂപയിലും പവന് 44720 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വ്യാഴാഴ്ച വെള്ളി നിരക്കിലും വര്‍ധനവ് രേഖപ്പെടുത്തി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 98 രൂപയില്‍നിന്ന് ഒരു രൂപ കൂടി 99 രൂപയായാണ് കൂടിയത്.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia