Gold Price | തുടര്‍ചയായ 3-ാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു
Oct 12, 2022, 11:54 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) തുടര്‍ചയായ മൂന്നാം ദിനവും സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്, 560 രൂപയുടെ ഇടിവുണ്ടായിരുന്നു. ബുധനാഴ്ച 200 രൂപയാണ് ഇടിഞ്ഞത്. ഇതോടെ മൂന്ന് ദിവസംകൊണ്ട് 960 രൂപയാണ് കുറഞ്ഞത്.
ഒരു പവന്‍ സ്വര്‍ണത്തിന്റെ ബുധനാഴ്ചത്തെ വിപണി വില 37320 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ബുധനാഴ്ച 25 രൂപ കുറഞ്ഞു. ചൊവ്വാഴ്ച 70 രൂപ കുറഞ്ഞിരുന്നു. ബുധനാഴ്ചത്തെ വിപണി വില 4665 രൂപയാണ്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വിലയും കുറഞ്ഞു. ബുധനാഴ്ച 20 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച 60 രൂപയുടെ ഇടിവാണ് ഉണ്ടായത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 3860 രൂപയാണ്.
വെള്ളിയുടെ വിലയും ബുധനാഴ്ച കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ഒരു രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 64 രൂപയാണ്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 90 രൂപയാണ് ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

