Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു; പവന് 39000

 




തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന സ്വര്‍ണവിലയില്‍ മാറ്റമില്ല. വ്യാഴാഴ്ചത്തെ വിലയില്‍ തന്നെയാണ് വെള്ളിയാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. 

വ്യാഴാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 600 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 75 രൂപയും വര്‍ധിച്ച് പവന് 39000 രൂപയിലും ഗ്രാമിന് 4875 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ചയും പവന് 39000 രൂപയിലും ഗ്രാമിന് 4875 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 65 രൂപ വര്‍ധിച്ച് 4050 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 520 രൂപ വര്‍ധിച്ച് 32400 രൂപയിലുമാണ് വ്യാഴാഴ്ച വ്യാപാരം നടന്നത്. വെള്ളിയാഴ്ചയും ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4050 രൂപയും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 32400 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

അതേസമയം വെള്ളിയാഴ്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിലയില്‍ 1 രൂപ കുറഞ്ഞ് 68 ല്‍ നിന്ന് 67 ആണ് വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.



Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്ന നിരക്കില്‍ തുടരുന്നു; പവന് 39000


Keywords: News,Kerala,State,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price November 18 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia