Gold Price | സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി; വെള്ളിക്ക് മാറ്റമില്ല

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

തിരുവനന്തപുരം: (www.kvartha.com) സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ശനിയാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 320 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയുമാണ് കൂടിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38560 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4820 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.

Gold Price | സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി; വെള്ളിക്ക് മാറ്റമില്ല

വെള്ളിയാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 38240 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4780 രൂപയുമായിരുന്നു നിരക്ക്. സംസ്ഥാനത്ത് തുടര്‍ചയായ ഇടിവിന് ശേഷം വെള്ളിയാഴ്ച സ്വര്‍ണവില ഉയർന്നിരുന്നു. ഇതിന് പിന്നാലെ ശനിയാഴ്ചയും വർധനവ് രേഖപ്പെടുത്തുകയായിരുന്നു.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 4000 രൂപയാണ്. 30 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്.  ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 32,000  രൂപയാണ്. 
                         
Gold Price | സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്; പവന് 320 രൂപ കൂടി; വെള്ളിക്ക് മാറ്റമില്ല

 അതേസമയം വെള്ളിയാഴ്ച കൂടിയ ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില ശനിയാഴ്ച മാറ്റമില്ലാതെ തുടരുന്നു. 67 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

Keywords: Gold,News,Kerala,State,Top-Headlines,Trending,Business,Finance,Gold Price, Gold Price November 12 Kerala
Aster mims 04/11/2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia