Gold Price | വമ്പന്‍ കുതിപ്പിന് ശേഷം മാറ്റമില്ലാതെ തുടര്‍ന്ന് സ്വര്‍ണവില; പവന് 37880
Nov 10, 2022, 09:42 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) വമ്പന്‍ കുതിപ്പിന് ശേഷം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. സംസ്ഥാനത്ത് തുടര്‍ചയായ രണ്ട് ദിവസത്തെ ഇടിവിന് ശേഷം ബുധനാഴ്ച സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
ബുധനാഴ്ച ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 440 രൂപയും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 55 രൂപയുമാണ് കൂടിയത്. ഒരു പവന്‍ 22 കാരറ്റ് സ്വര്‍ണത്തിന് 37880 രൂപയിലും ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 4735 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് വ്യാഴാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഒരു പവന് 37880 രൂപയും ഗ്രാമിന് 4735 രൂപയുമാണ്.
വ്യാഴാഴ്ച 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയിലും മാറ്റമില്ല. വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3925 രൂപയും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 31400 രൂപയുമാണ്.
അതേസമയം ബുധനാഴ്ച വര്‍ധിച്ച ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില വ്യാഴാഴ്ച കുറഞ്ഞു. കഴിഞ്ഞ ദിവസത്തെ വിലയായ 67 രൂപയില്‍നിന്ന് 1 രൂപ കുറഞ്ഞ് 66 രൂപയിലാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഒരു ഗ്രാം ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

