Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഉപഭോക്താക്കളെ ഞെട്ടിച്ച സ്വര്‍ണവില താഴേക്ക്; പവന് 200 രൂപയുടെ കുറവ്
May 26, 2022, 11:43 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് ഉപഭോക്താക്കളെ ഞെട്ടിച്ച സ്വര്‍ണം താഴേക്ക്. സ്വര്‍ണവിലിയില്‍ നേരിയ കുറവ്. ഗ്രാമിന് 35 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞ് 38,120 രൂപയായി. 4765 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു സ്വര്‍ണവില. 18ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലയില്‍ സ്വര്‍ണവില എത്തി. 36,880 രൂപയായിരുന്നു അന്ന് സ്വര്‍ണത്തിന്റെ വില. 25ന് സ്വര്‍ണവില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരവും രേഖപ്പെടുത്തി. 38,320 രൂപയായാണ് ഉയര്‍ന്നത്. വ്യാഴാഴ്ച വില വീണ്ടും താഴുകയായിരുന്നു.
18ന് ശേഷം സ്വര്‍ണവില തുടര്‍ച്ചയായി ഉയരുന്നതാണ് ദൃശ്യമായത്. തുടര്‍ചയായ ദിവസങ്ങളിലെ മുന്നേറ്റത്തിന് ശേഷമാണ് സ്വര്‍ണവില താഴ്ന്നത്.
വെള്ളി വിലയിലും നേരിയ കുറവ്. ഒരു ഗ്രാമിന് 66, എട്ട് ഗ്രാമിന് 528 എന്നിങ്ങനെയാണ് വ്യാഴാഴ്ചത്തെ വെള്ളി നിരക്ക്. യഥാക്രമം 66.50, 532 എന്ന നിരക്കിലാണ് വ്യാഴാഴ്ച വ്യാപാരം നടക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

