Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 3-ാം ദിനവും സ്വര്‍ണവില കുതിക്കുന്നു; പവന് 280 രൂപയുടെ വര്‍ധനവ്
May 21, 2022, 11:47 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. തുടര്‍ചയായ മൂന്നാം ദിവസമാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37640 രൂപയായി.
വെള്ളിയാഴ്ച 320 രൂപയായിരുന്നു വര്‍ധിച്ചത്. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളില്‍ 760 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാന്‍ തുടങ്ങിയത്.
മെയ് 12 ന് സ്വര്‍ണവില ഉയര്‍ന്നിരുന്നു. 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണ വില ഇടിയുകയായിരുന്നു. മെയ് 17 നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി എന്നാല്‍ തൊട്ടടുത്ത ദിവസം അതിന്റെ ഇരട്ടി കുറഞ്ഞു. ശേഷം മെയ് 19 ന് സ്വര്‍ണവില ഉയര്‍ന്നു.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയാഴ്ച വെള്ളിയുടെ വില ഉയര്‍ന്നിരുന്നു. ഒരു രൂപയുടെ വര്‍ധനവാണ് വെള്ളിയാഴ്ച ഉണ്ടായത്. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.