Gold Price | സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; തുടര്‍ചയായ 2-ാം ദിനവും വര്‍ധന; പവന് 320 രൂപ കൂടി

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു. തുടര്‍ചയായ രണ്ടാം ദിവസവും സ്വര്‍ണവില വര്‍ധിച്ചു. വെള്ളിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ വിപണിയില്‍ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37360 രൂപയായി. വ്യാഴാഴ്ച 160 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. 
Aster mims 04/11/2022

ഏറെ നാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാന്‍ തുടങ്ങിയത്. മെയ് 12 ന് സ്വര്‍ണവില ഉയര്‍ന്നിരുന്നു. 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണ വില ഇടിയുകയായിരുന്നു. മെയ് 17 നും സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായി എന്നാല്‍ തൊട്ടടുത്ത ദിവസം അതിന്റെ ഇരട്ടി കുറഞ്ഞു. ശേഷം വ്യാഴാഴ്ചയാണ് സ്വര്‍ണവില ഉയര്‍ന്നത്. 

Gold Price | സംസ്ഥാനത്ത് സ്വര്‍ണവില കുതിക്കുന്നു; തുടര്‍ചയായ 2-ാം ദിനവും വര്‍ധന; പവന് 320 രൂപ കൂടി


അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നു. വ്യാഴാഴ്ച കുറഞ്ഞ വെള്ളിയുടെ വിലയാണ് വെള്ളിയാഴ്ച ഉയര്‍ന്നത്. ഒരു രൂപയുടെ കുറവാണ് വ്യാഴാഴ്ച ഉണ്ടായത്. വെള്ളിയാഴ്ച ഒരു രൂപ കൂടുകയും ചെയ്തു. ഇതോടെ വെള്ളിയുടെ വിപണി വില 67 രൂപയായി. അതേസമയം 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയില്‍  മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്. 

Keywords:  News,Kerala,State,Thiruvananthapuram,Top-Headlines, Trending, Business,Finance,Gold,Gold Price, Gold Price May 20 Kerala 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia