Gold Price | വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

 


കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ രണ്ട് ദിവസത്തിനിടെ വന്‍ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ ഇടിവ്. വെള്ളിയാഴ്ച (17.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6760 രൂപയിലും പവന് 54080 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.

ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും പവന് 160 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5630 രൂപയിലും പവന് 45040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി വിലയില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 92 രൂപയാണ് വിപണി വില. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.

Gold Price | വര്‍ധനവുമായെത്തിയ സ്വര്‍ണവിലയില്‍ ഇടിവ്; പവന് 200 രൂപ കുറഞ്ഞു

വ്യാഴാഴ്ച (16.05.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6785 രൂപയിലും പവന് 54280 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 60 രൂപയും പവന് 480 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5650 രൂപയിലും പവന് 45200 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി വിലയും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയില്‍നിന്ന് 01 രൂപ വര്‍ധിച്ച് 92 രൂപയായിരുന്നു വിപണി വില.

Keywords: News, Kerala, Business, Kochi-News, Malayalam News, Gold Price, Gold Price Today, Silver Price, Gold News, Silver News, Gold Price May 17 Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia