Gold Price | ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം: 2-ാം ദിവസവും സ്വര്‍ണവിലയില്‍ മാറ്റമില്ല; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ തുടരുന്നു
May 16, 2022, 11:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) ഉപഭോക്താക്കള്‍ക്ക് സുവര്‍ണാവസരം. സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ടാം ദിവസവും ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ സ്വര്‍ണവില തുടരുന്നു.
ശനിയാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപയുടെ ഇടിവാണ് ഉണ്ടായത്. വെള്ളിയാഴ്ച 600 രൂപയാണ് ഒറ്റയടിക്ക് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ തിങ്കളാഴ്ചത്തെ വിപണി വില 37000 രൂപയാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വിപണിയില്‍ സ്വര്‍ണവ്യാപാരം നടക്കുന്നത്.
മെയ് 12 ന് സ്വര്‍ണവില ഉയര്‍ന്നിരുന്നു. 360 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ തൊട്ടടുത്ത ദിവസം തന്നെ സ്വര്‍ണ വില ഇടിയുകയായിരുന്നു. ദീര്‍ഘനാളായി ഇടിഞ്ഞുകൊണ്ടിരുന്ന സ്വര്‍ണവില കഴിഞ്ഞ ദിവസങ്ങളിലാണ് ഉയരാന്‍ തുടങ്ങിയത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വില ഒരു രൂപ ഉയര്‍ന്നു. വെള്ളിയുടെ വിപണി വില 66 രൂപയാണ്. കഴിഞ്ഞ ദിവസം വെള്ളിയുടെ വിലയില്‍ ഒരു രൂപയുടെ കുറവ് ഉണ്ടായിരുന്നു. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

