Gold Price | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍ വ്യാപാരം പുരോഗമിക്കുന്നു
May 14, 2022, 12:22 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഇടിഞ്ഞു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയിലാണ് ശനിയാഴ്ച വ്യാപാരം ആരംഭിച്ചിരിക്കുന്നത്. പവന് 160 രൂപയും ഗ്രാമിന് 20 രൂപയുമാണ് ശനിയാഴ്ച കുറഞ്ഞിരിക്കുന്നത്. ഇതോടെ ഒരു പവന് 37,000 രൂപയും ഗ്രാമിന് 4625 രൂപയുലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
വെള്ളിയാഴ്ച പവന് 37,160 രൂപയും ഗ്രാമിന് 4645 രൂപയുമായിരുന്നു വില. വ്യാഴാഴ്ച 360 രൂപയോളം ഉയര്‍ന്ന സ്വര്‍ണവിലയാണ് വെള്ളിയാഴ്ച കുത്തനെ ഇടിഞ്ഞത്. 600 രൂപയാണ് വെള്ളിയാഴ്ച കുറഞ്ഞത്. പവന് 38,000 രൂപ വരെ ഉയര്‍ന്ന ശേഷമാണ് ഈ മാസം സ്വര്‍ണവില കുത്തനെ കുറഞ്ഞത്.
മെയ് മാസത്തിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ശനിയാഴ്ച രേഖപ്പെടുത്തിയത്. തിങ്കളാഴ്ച ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. 38,000 രൂപയായിരുന്നു വില.
തൊട്ടുപിന്നാലെ തുടര്‍ചയായ രണ്ടു ദിവസങ്ങളില്‍ വില കുറഞ്ഞു. വ്യാഴാഴ്ച വീണ്ടും ഉയര്‍ന്ന സ്വര്‍ണവില വെള്ളിയാഴ്ചയും ശനിയാഴ്ചയും കുറയുകയായിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 37,920 രൂപയായിരുന്നു വില.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.