Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു; പവന് 320 രൂപ കുറഞ്ഞു
May 10, 2022, 12:02 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ചാഞ്ചാട്ടം തുടരുന്നു. ചൊവ്വാഴ്ച സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4710 രൂപയും പവന് 37,680 രൂപയുമായി.
മെയ് മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു തിങ്കളാഴ്ചത്തെ സ്വര്‍ണവില. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. ഗ്രാമിന് 4750 രൂപയും പവന് 38,000 രൂപയുമായിരുന്നു തിങ്കളാഴ്ചത്തെ വില.
മെയ് നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 37,600 രൂപയായിരുന്നു. ഞായറാഴ്ച സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു.
അതേസമയം, ദേശീയതലത്തിലും ചൊവ്വാഴ്ച സ്വര്‍ണവിലയില്‍ കുറവുണ്ടായി. 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 51,480 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 47,160 രൂപയുമാണ് വില.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

