Gold Price | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ചു; പവന് 80 രൂപ കൂടി; ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
May 9, 2022, 13:13 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തി. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. സ്വര്‍ണവില ഗ്രാമിന് 4750 രൂപയിലും പവന് 38,000 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
മെയ് നാലിനായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്. അന്ന് പവന് 37,600 രൂപയായിരുന്നു. ഞായറാഴ്ച സംസ്ഥാനത്തെ സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച പവന് 240 രൂപ വര്‍ധിച്ചിരുന്നു. വെള്ളിയാഴ്ച സ്വര്‍ണവില കുറഞ്ഞിരുന്നു.
അതേസമയം, ദേശീയതലത്തില്‍ സ്വര്‍ണവില മാറ്റമില്ലാതെ തുടരുന്നു. 24 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 51,710 രൂപയും 22 കാരറ്റ് സ്വര്‍ണത്തിന് (10 ഗ്രാം) 47,350 രൂപയുമാണ്. ഒരു കിലോ വെള്ളി 62,500 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

