Gold Price | സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്വര്‍ണവില ചാഞ്ചാട്ടം തുടരുന്നു; പവന് 240 രൂപ വര്‍ധിച്ചു
May 7, 2022, 11:29 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് കൂടിയും കുറഞ്ഞും സ്ഥിരതയില്ലാതെ സ്വര്‍ണവില. വെള്ളിയാഴ്ച പവന് 240 കുറഞ്ഞിരുന്നു. എന്നാല്‍ ശനിയാഴ്ച വീണ്ടും 240 രൂപ കൂടി. ഇതോടെ ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വിലയില്‍ എത്തിയിരിക്കുകയാണ് സ്വര്‍ണം. ഗ്രാമിന് 30 രൂപയുടെ വര്‍ധനവാണ് ശനിയാഴ്ച ഉണ്ടായിരിക്കുന്നത്.
പവന് 37,920 രൂപയിലും ഗ്രാമിന് 4740 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. വെള്ളിയാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് 4710 രൂപയും ഒരു പവന് 37,680 രൂപയുമായിരുന്നു വില. വ്യാഴാഴ്ചയും ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരുന്നു സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച കുറവുണ്ടാകുകയായിരുന്നു. മെയ് നാലിനാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ വിലയില്‍ സ്വര്‍ണം എത്തിയത്. പവന് 37,600 രൂപയായിരുന്നു വില.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.