Gold Price | ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) ആറ് ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. പവന് 320 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 37920 രൂപയായി. സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ വര്‍ധിച്ചു. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4740 രൂപയായി. 
Aster mims 04/11/2022

കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ തുടര്‍ച്ചയായ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ 1600 രൂപയുടെ ഇടിവാണ് സംഭവിച്ചത്. ഏപ്രില്‍ 30 ന് രണ്ട് തവണയായി 920 രൂപ കുറഞ്ഞിരുന്നു. സ്വര്‍ണവിലയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ തുടര്‍ച്ചയായ ഇടിവിനുശേഷം ഈ മാസം ആദ്യമായാണ് വില വര്‍ധിക്കുന്നത്. 

Gold Price | ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു


അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വെള്ളിയുടെ വിപണി വില 69 രൂപയാണ്. കഴിഞ്ഞ ദിവസം വെള്ളിയുടെ വിലയും കുറഞ്ഞിരുന്നു. ഒരു രൂപയുടെ കുറവാണ് ഉണ്ടായത്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.

Keywords:  News,Kerala,State,Gold,Gold Price,Business,Finance,Trending,Top-Headlines, Gold Price May 05 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia