Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പ് കൂട്ടിയ സ്വര്‍ണവിലയില്‍ ഇടിവ്; ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍നിന്ന് കൂപ്പുകുത്തി പവന് 400 രൂപ കുറഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT



കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് കഴിഞ്ഞ ദിവസങ്ങളില്‍ കുതിച്ചുയര്‍ന്ന് ഉപഭോക്താക്കളുടെ നെഞ്ചിടിപ്പ് കൂട്ടിയ സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍ നിന്ന് സ്വര്‍ണം വീണ്ടും 34000 ലേക്ക് കൂപ്പുകുത്തി. കഴിഞ്ഞ ഒറ്റ ദിവസംകൊണ്ട് സ്വര്‍ണം പവന് 1000 ന് മുകൡലേക്ക് ഉയര്‍ന്ന വിലയിലാണ് ഇടിവ് രേഖപ്പെടുത്തിയത്. 
Aster mims 04/11/2022

തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 50 രൂപയും ഒരു പവന്‍ 22 കാരറ്റിന് 400 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5480 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43840 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.

തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 45 രൂപയും ഒരു പവന്‍ 18 കാരറ്റിന് 360 രൂപയുമാണ് ഇടിവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4555 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36440 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം നടക്കുന്നത്.

അതേസമയം, തിങ്കളാഴ്ച വെള്ളി വിലയില്‍ മാറ്റമില്ല. തിങ്കളാഴ്ച 74 രൂപയാണ് വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.

ശനിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 150 രൂപയും ഒരു പവന്‍ 22 കാരറ്റിന് 1200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5530 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 44240 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.

ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 145 രൂപയും ഒരു പവന്‍ 18 കാരറ്റിന് 1160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4600 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 36800 രൂപയിലുമാണ് ശനിയാഴ്ചയും ഞായറാഴ്ചയും വ്യാപാരം നടന്നത്.

Gold Price | സംസ്ഥാനത്ത് കുതിച്ചുയര്‍ന്ന് നെഞ്ചിടിപ്പ് കൂട്ടിയ സ്വര്‍ണവിലയില്‍ ഇടിവ്; ഈ മാസത്തെ ഉയര്‍ന്നനിരക്കില്‍നിന്ന് കൂപ്പുകുത്തി പവന് 400 രൂപ കുറഞ്ഞു


ശനിയാഴ്ച വെള്ളി വിലയിലും വര്‍ധനവ് രേഖപ്പെടുത്തിയിരുന്നു. 1 രൂപ വര്‍ധിച്ച് 74 രൂപയായിരുന്നു ശനിയാഴ്ച വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. ഞായറാഴ്ചയും ഇതേവിലയില്‍ തന്നെയാണ് വ്യാപാരം നടന്നത്. 

വെള്ളിയാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും ഒരു പവന്‍ 22 കാരറ്റിന് 200 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5380 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 43040 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 18 കാരറ്റിന് 160 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4455 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 35640 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടന്നത്.

അതേസമയം, വെള്ളിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. 73 രൂപയായിരുന്നു വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.

Keywords:  News, Kerala, State, Kochi, Business, Finance, Gold, Gold Price, Top-Headlines, Trending, Latest-News, Gold Price March 20 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia