Gold Price | മാര്‍ച് ആദ്യദിനം സ്വര്‍ണം, വെള്ളി നിരക്കില്‍ വര്‍ധനവ്; സംസ്ഥാനത്ത് സ്വര്‍ണവില പവന് 120 രൂപ കൂടി
Mar 1, 2023, 09:47 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് മാര്‍ച് ആദ്യദിനം സ്വര്‍ണം, വെള്ളി നിരക്കില്‍ വര്‍ധനവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് സ്വര്‍ണവിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 15 രൂപയും ഒരു പവന്‍ 22 കാരറ്റിന് 120 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ബുധനാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5160 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41280 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ബുധനാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 18 കാരറ്റിന് 80 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4265 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34120 രൂപയിലുമാണ് ബുധനാഴ്ച വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 10 രൂപയും ഒരു പവന്‍ 22 കാരറ്റിന് 80 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5145 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41160 രൂപയിലുമാണ് വ്യാപാരം നടന്നത്.
ചൊവ്വാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5 രൂപയും ഒരു പവന്‍ 18 കാരറ്റിന് 40 രൂപയുമാണ് വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4255 രൂപയിലും ഒരു പവന്‍ 18 കാരറ്റിന് 34040 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
ബുധനാഴ്ച വെള്ളി വിലയും വര്‍ധിച്ചു. കഴിഞ്ഞ ദിവസം 1 രൂപ കുറഞ്ഞ ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ കൂടി 70 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
Keywords: News,Gold,Gold Price,Price,Business,Finance,State,Kerala,Kochi,Top-Headlines,Trending, Gold Price March 01 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

