Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 3-ാം ദിനവും സ്വര്‍ണവില ഇടിഞ്ഞു; പവന് 80 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ചയായ മൂന്നാം ദിവസവും മൂക്കും കുത്തി താഴേക്ക് പതിച്ചിരിക്കുകയാണ് സ്വര്‍ണവില. ഒരു ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വ്യാഴാഴ്ച കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4665 രൂപയിലും പവന് 37,320 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് സ്വര്‍ണവില എത്തിയിരിക്കുന്നത്. 
Aster_MIMS

ബുധനാഴ്ച സ്വര്‍ണവില ഗ്രാമിന് 4675 രൂപയും പവന് 37,400 രൂപയുമായിരുന്നു ഉണ്ടായിരുന്നത്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് ഒറ്റയടിക്ക് 640 രൂപ കുറയുകയായിരുന്നു. തിങ്കളാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയും വര്‍ധിച്ചിരുന്നു. ഞായറാഴ്ച ഗ്രാമിന് 4755 രൂപയും പവന് 38040 രൂപയുമായിരുന്നു സ്വര്‍ണവില. 

Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 3-ാം ദിനവും സ്വര്‍ണവില ഇടിഞ്ഞു; പവന് 80 രൂപ കുറഞ്ഞ് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കില്‍




ജൂണ്‍ 25 ന് പവന് 80 രൂപയും ഗ്രാമിന് 10 രൂപയും കൂടിയിരുന്നു. ഒരു പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ജൂണ്‍ 24 ന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞിരുന്നു. വ്യാഴാഴ്ച പവന് 160 രൂപ കൂടുകയും ബുധനാഴ്ച 160 രൂപ കുറയുകയും ചെയ്തിരുന്നു. ബുധനാഴ്ച ഒരു ഗ്രാം സ്വര്‍ണത്തിന് വില 4745 രൂപയും പവന് 37,960 രൂപയുമായിരുന്നു വില.

അതേസമയം ദേശീയതലത്തില്‍ സ്വര്‍ണവില വ്യാഴാഴ്ച 100 രൂപ കുറഞ്ഞു. 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 10 ഗ്രാമിന് 47,750 രൂപയില്‍ നിന്ന് 46,650 രൂപയായി. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 110 രൂപ കുറഞ്ഞു. 24 കാരറ്റ് സ്വര്‍ണത്തിന്റെ വില 51,100 രൂപയില്‍ നിന്ന് 50,890 രൂപയായി. 

Keywords:  News,Kerala,State,Thiruvananthapuram,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price June 30 Kerala 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia