Gold Price | സംസ്ഥാനത്ത് സ്വര്‍ണവില ഉയര്‍ന്നു; പവന് 80 രൂപയുടെ വര്‍ധനവ്
Jun 20, 2022, 11:48 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് തിങ്കളാഴ്ച വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4775 രൂപയ്ക്കും പവന് 38,200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല.
ഒരു പവന് സ്വര്‍ണത്തിന് 80 രൂപയുടെ ഇടിവാണ് ശനിയാഴ്ചയുണ്ടായത്. വെള്ളിയാഴ്ച പവന് 160 രൂപയും ഗ്രാമിന് 20 രൂപയും കൂടി 38,200 രൂപയും 4775 രൂപയുമായിരുന്നു സ്വര്‍ണവില. ജൂണ്‍ 16ന് പവന് 38,040 രൂപയും ഗ്രാമിന് 4755 രൂപയുമായിരുന്നു വില. ഗ്രാമിന് 40 രൂപയും പവന് 320 രൂപയും വര്‍ധിച്ചായിരുന്നു ഈ വിലയില്‍ എത്തിയത്. രണ്ട് ദിവസം തുടര്‍ച്ചയായി വില കുറഞ്ഞ ശേഷമായിരുന്നു വില വര്‍ധനവ്.
ബുധനാഴ്ച പവന് 200 രൂപയും ഗ്രാമിന് 25 രൂപയും കുറഞ്ഞിരുന്നു. ഗ്രാമിന് 4715 രൂപയും പവന് 37,720 രൂപയുമായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു ഇത്. ഈ മാസം 11, 12, 13 തീയതികളിലായിരുന്നു ഏറ്റവും ഉയര്‍ന്ന നിരക്ക് രേഖപ്പെടുത്തിയത്. പവന് 38,680 രൂപയായിരുന്നു ഈ തീയതികളില്‍ സ്വര്‍ണവില. ദേശീയതലത്തിലും തിങ്കളാഴ്ച സ്വര്‍ണവില വര്‍ധിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

