Gold Price | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 2 ദിവസംകൊണ്ട് കൂടിയത് 480 രൂപ
Jun 17, 2022, 11:29 IST
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില വര്‍ധിച്ചു. വെള്ളിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 160 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. തുടര്‍ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില ഉയരുന്നത്.
ഒരു പവന് സ്വര്‍ണത്തിന്റെ വെള്ളിയാഴ്ചത്തെ വിപണി വില 38200 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ വര്‍ധനവാണ് വെള്ളിയാഴ്ചയുണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വെള്ളിയാഴ്ചത്തെ വിപണി വില 4775 രൂപയാണ്.
വ്യാഴാഴ്ച 320 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയുമാണ് ഉയര്‍ന്നത്. രണ്ട് ദിവസത്തിനുള്ളില്‍ 480 രൂപയാണ് ഒരു പവന് സ്വര്‍ണത്തിന് കൂടിയത്.
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ തുടരുകയാണ്. സാധാരണ വെള്ളിയുടെ വില 66 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

