Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്; ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കില്‍
Jun 15, 2022, 12:27 IST
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ചയായ രണ്ടാം ദിനവും സ്വര്‍ണവിലയില്‍ ഇടിവ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ബുധനാഴ്ച പവന്റെ വിലയില്‍ 200 രൂപയുടെ കുറവാണ് ഉണ്ടായത്. 37,920 രൂപയില്‍ നിന്നും 37,720 രൂപയായാണ് സ്വര്‍ണവില കുറഞ്ഞത്. ഗ്രാമിന്റെ വില 25 രൂപ കുറഞ്ഞ് 4715 ല്‍ എത്തി.
കഴിഞ്ഞ ദിവസവും സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തിയിരുന്നു. ചൊവ്വാഴ്ച ഗ്രാമിന് 95 രൂപയും പവന് 760 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 4740 രൂപയും പവന് 37,920 രൂപയുമായിരുന്നു ചൊവ്വാഴ്ചത്തെ വില. ഞായറാഴ്ചയും തിങ്കളാഴ്ചയും സ്വര്‍ണവിലയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു. പവന് 38,680 രൂപയിലായിരുന്നു വ്യാപാരം പുരോഗമിച്ചത്.
അതേസമയം, മള്‍ടി കമോഡിറ്റി എക്സ്ചേന്ജില് സ്വര്‍ണത്തിന്റെ ഭാവി വിലകള്‍ ഉയര്‍ന്നു. 138 രൂപ നേട്ടത്തോടെ 10 ഗ്രാം സ്വര്‍ണത്തിന്റെ വില 50,345 രൂപയായി. ആഗോളതലത്തില്‍ ഒരു മാസത്തിനിടയിലെ കുറഞ്ഞ നിരക്കില്‍ നിന്നും സ്വര്‍ണത്തിന് നേരിയ മുന്നേറ്റമുണ്ടായി.
യുഎസ് കേന്ദ്രബാങ്കായ ഫെഡ് റിസര്‍വ് പലിശനിരക്കുകള്‍ പ്രഖ്യാപിക്കാനിരിക്കുന്നതാണ് സ്വര്‍ണവിലയെ സ്വാധീനിക്കുന്നത്. പണപ്പെരുപ്പം ഉയരുന്ന സാഹചര്യത്തില്‍ കേന്ദ്രബാങ്ക് എന്ത് നിലപാടെടുക്കുമെന്നത് നിര്‍ണായകമാണ്. സ്പോട് ഗോള്‍ഡിന്റെ വിലയും 0.1 ശതമാനം ഉയര്‍ന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.