Gold Price | കഴിഞ്ഞ ദിവസം 160 രൂപ കുറഞ്ഞ് ഉപഭോക്താക്കളെ ആശിപ്പിച്ച സ്വര്‍ണവില കുതിച്ചുചാടി; 480 രൂപ വര്‍ധിച്ച് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍
Jun 11, 2022, 11:57 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ശനിയാഴ്ച സ്വര്‍ണവില ഉയര്‍ന്നു. വെള്ളിയാഴ്ച 160 രൂപ കുറഞ്ഞ് ഉപഭോക്താക്കളെ ആശിപ്പിച്ച സ്വര്‍ണവിലയാണ് കുതിച്ചുചാടിയിരിക്കുന്നത്. ശനിയാഴ്ച 480 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് വര്‍ധിച്ചത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണിവില 38680 രൂപയായി.
ഒരു ഗ്രാം സ്വര്‍ണത്തിന് 60 രൂപയുടെ വര്‍ധനയാണ് ശനിയാഴ്ച ഉണ്ടായത്. നിലവില്‍ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4835 രൂപയാണ്. വെള്ളിയാഴ്ച ഗ്രാമിന് 20 രൂപയുടെ ഇടിവുണ്ടായിരുന്നു. കഴിഞ്ഞ ശനിയാഴ്ച 35 രൂപ കുറഞ്ഞിരുന്നു.
അതേസമയം കേരളത്തില്‍, വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണിയില്‍ വെള്ളിയുടെ വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

