Gold Price | സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി; പവന് 200 രൂപ വർധനവ്
Jun 9, 2022, 12:02 IST
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കൂടി. കുറേ ദിവസമായി ചാഞ്ചാട്ടം തുടരുന്ന സ്വര്‍ണവില തുടര്‍ചയായ രണ്ടാം ദിനത്തിലും ഉയരുകയായിരുന്നു. പവന് 200 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,360 രൂപയായി വര്‍ധിച്ചു. ഗ്രാമിന്റെ വില 25 രൂപയും കൂടി. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ബുധനാഴ്ച പവന് 80 രൂപയും ഗ്രാമിന് 10 രൂപയുമാണ് കൂടിയത്.
ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമുണ്ടായിരുന്നില്ല. ശനിയാഴ്ച ഗ്രാമിന് 35 രൂപയും പവന് 280 രൂപയും കുറഞ്ഞിരുന്നു. ജൂണ്‍ മാസത്തില്‍ മൂന്നാം തീയതിയാണ് സ്വര്‍ണത്തിന് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്. പവന് 38,480 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 4810 രൂപയുമായിരുന്നു.
ഒന്നാം തീയതിയായിരുന്നു ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വര്‍ണവില രേഖപ്പെടുത്തിയത്. പവന് 38,000 രൂപയായിരുന്നു.
അതേസമയം, ആഗോളവിപണിയില്‍ സ്വര്‍ണത്തിന് ചെറിയ തിരിച്ചടിയുണ്ടായി. യുഎസിലെ ട്രഷറി വരുമാനം വര്‍ധിച്ചതും തൊഴില്‍, പണപ്പെരുപ്പം എന്നിവയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരാനിരിക്കുന്നതും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.