Gold Price | തുടര്‍ച്ചയായ 2 ദിവസം ഉയര്‍ന്നതിന് ശേഷം ഇടിഞ്ഞ സ്വര്‍ണം കുറവില്‍ തുടരുന്നു
Jun 5, 2022, 10:20 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ഞായറാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. തുടര്‍ച്ചയായ രണ്ട് ദിവസം ഉയര്‍ന്നതിന് ശേഷം ഇടിഞ്ഞ സ്വര്‍ണം കുറവില്‍ തുടരുകയാണ്. ശനിയാഴ്ച ഒരു പവന് സ്വര്‍ണത്തിന് 280 രൂപയാണ് കുറഞ്ഞത്. ഒരു പവന് സ്വര്‍ണത്തിന്റെ ഞായറാഴ്ചത്തെ വിപണി വില 38200 രൂപയാണ്. സംസ്ഥാനത്ത് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 35 രൂപയുടെ ഇടിവാണ് ശനിയാഴ്ച ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4775 രൂപയാണ്.
ജൂണ്‍ ആദ്യ ദിനം കുറഞ്ഞ സ്വര്‍ണവില രണ്ടാം ദിനവും മൂന്നാം ദിനവും ഉയര്‍ന്ന ശേഷം ശനിയാഴ്ച കുറയുകയായിരുന്നു. ജൂണ്‍ മൂന്നിന് 50 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു. വെള്ളിയുടെ വിലയിലും മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹോള്‍മാര്‍ക് വെള്ളിയുടെ വില 100 രൂപയാണ്.
ഏറ്റവും സുരക്ഷിതമായ നിക്ഷേപമാര്‍ഗങ്ങളില്‍ ഒന്നാണ് സ്വര്‍ണം. കാലം കൂടുന്തോറും മൂല്യം കൂടുമെന്നതിനാല്‍ സ്വര്‍ണത്തില്‍ പണം നിക്ഷേപിക്കാന്‍ ആളുകള്‍ എല്ലാ കാലത്തും താത്പര്യം കാണിച്ചിട്ടുണ്ട്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.