Gold Price | തുടര്‍ചയായി 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് തുടര്‍ചയായി രണ്ടുദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവില ചൊവ്വാഴ്ച കുറഞ്ഞു. പവന് 280 രൂപയാണ് കുറഞ്ഞത്. ചൊവ്വാഴ്ച രാവിലെ മുതല്‍ പവന് 37,240 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 35 രൂപ കുറഞ്ഞ് 4655 രൂപയാണ് ചൊവ്വാഴ്ചത്തെ വില. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 
Aster mims 04/11/2022

തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 37,520 രൂപയായിരുന്നു വില. ഗ്രാമിന് 4690 രൂപയായിരുന്നു. ഇക്കഴിഞ്ഞ ശനിയാഴ്ച പവന് 400 രൂപയും ഗ്രാമിന് 50 രൂപയുമാണ് കൂടിയത്. വെള്ളിയാഴ്ചയും സ്വര്‍ണവില കൂടിയിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപയാണ് വെള്ളിയാഴ്ച കൂടിയത്. വെള്ളിയാഴ്ച ഒരു പവന്റെ വില 37,120 രൂപയും ഗ്രാമിന് 4640 രൂപയുമായിരുന്നു.

Gold Price | തുടര്‍ചയായി 2 ദിവസം മാറ്റമില്ലാതെ തുടര്‍ന്ന സ്വര്‍ണവിലയില്‍ ഇടിവ്; പവന് 280 രൂപ കുറഞ്ഞു


ജുലൈ 21 ന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലായിരുന്നു സ്വര്‍ണവില. പവന് 36,800 രൂപയും ഗ്രാമിന് 4600 രൂപയുമായിരുന്നു വില. ഒരു പവന്‍ സ്വര്‍ണത്തിന് 320 രൂപ കുറഞ്ഞതോടെ സ്വര്‍ണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തിയിരുന്നു. ഈ മാസം അഞ്ചിനായിരുന്നു സ്വര്‍ണവില ജൂലൈയിലെ ഏറ്റവും ഉയര്‍ന്ന നിരക്കിലെത്തിയത്. 38,480 രൂപയായിരുന്നു അന്ന് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില.

Keywords:  News,Kerala,State,Kochi,Gold,Gold Price,Business,Finance,Top-Headlines, Trending, Gold Price July 26 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia