Gold Price | സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു; 4 മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലേക്ക് കൂപ്പുകുത്തി
Jul 21, 2022, 12:04 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. ബുധനാഴ്ച നേരിയ തോതില്‍ ഉയര്‍ന്ന സ്വര്‍ണവില വ്യാഴാഴ്ച കുത്തനെ ഇടിയുകയായിരുന്നു. ഒരു പവന്‍ സ്വര്‍ണത്തിന് വ്യാഴാഴ്ച 320 രൂപ കുറഞ്ഞതോടെ സംസ്ഥാനത്തെ സ്വര്‍ണവില നാല് മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിലെത്തി.
ഒരു പവന്‍ സ്വര്‍ണത്തിന്റെ വ്യാഴാഴ്ചത്തെ വിപണി വില 36,800 രൂപയാണ്. രണ്ട് മാസം മുന്‍പ് മെയ് 18 ന് സ്വര്‍ണവില 36880 രൂപയായിരുന്നു. അതിനുശേഷം ഇത്രയും കുറഞ്ഞ നിരക്കിലേക്ക് എത്തുന്നത് വ്യാഴാഴ്ചയാണ്. ബുധനാഴ്ച സ്വര്‍ണവിലയില്‍ 80 രൂപയുടെ വര്‍ധനവ് ഉണ്ടായിരുന്നു.
ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 40 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4,600 രൂപയാണ്. അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 90 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 62 രൂപയാണ്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

