Gold Price | 2 ദിവസത്തെ കുതിപ്പിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞു; പവന് 400 രൂപ കുറഞ്ഞു

 


ADVERTISEMENT


തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണ വില കുറഞ്ഞു. തുടര്‍ച്ചയായ രണ്ട് ദിനം ഉയര്‍ന്ന സ്വര്‍ണവിലയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിനു 400 രൂപയാണ് കുറഞ്ഞത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില ബുധനാഴ്ച 38,080 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന് 50 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4760 രൂപയാണ്. 
Aster_MIMS

Gold Price | 2 ദിവസത്തെ കുതിപ്പിന് പിന്നാലെ സ്വര്‍ണവില ഇടിഞ്ഞു; പവന് 400 രൂപ കുറഞ്ഞു


രണ്ട് ദിവസംകൊണ്ട് ഒരു പവന്‍ സ്വര്‍ണത്തിന് 280 രൂപ ഉയര്‍ന്നിരുന്നു. ചൊവ്വാഴ്ച 10 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ശനിയാഴ്ച രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു. 

അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.

Keywords:  News,Kerala,State,Thiruvananthapuram,Gold,Gold Price,Business,Finance,Top-Headlines,Trending, Gold Price July 06 Kerala 
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്‌സ്‌ബുക്ക് പേജിൽ പങ്കുവെക്കാം. അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.

Tags

Share this story

wellfitindia