Gold Price | സംസ്ഥാനത്ത് തുടര്‍ചയായ 2-ാം ദിനവും സ്വര്‍ണവില ഉയര്‍ന്നു; പവന് 80 രൂപ കൂടി
Jul 5, 2022, 12:29 IST
തിരുവനന്തപുരം: (www.kvartha.com) സംസ്ഥാനത്ത് ചൊവ്വാഴ്ചയും സ്വര്‍ണ വില ഉയര്‍ന്നു. തുടര്‍ചയായ രണ്ടാം ദിനമാണ് സ്വര്‍ണവില ഉയര്‍ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയാണ് വര്‍ധിച്ചത്. ചൊവ്വാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,480 രൂപയാണ്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 10 രൂപ ഉയര്‍ന്നു.
തിങ്കളാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 200 രൂപ ഉയര്‍ന്നിരുന്നു. തിങ്കളാഴ്ച 25 രൂപയുടെ വര്‍ധനവുണ്ടായിരുന്നു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിപണി വില 4810 രൂപയാണ്. ശനിയാഴ്ച രാവിലെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 40 രൂപയുടെ വര്‍ധനവാണ് ഉണ്ടായത്. എന്നാല്‍ ഉച്ചയ്ക്ക് 25 രൂപ കുറഞ്ഞിരുന്നു.
അതേസമയം, സംസ്ഥാനത്ത് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. സാധാരണ വെള്ളിയുടെ വില 65 രൂപയാണ്. ഹാള്‍മാര്‍ക് വെള്ളിയുടെ വില ഒരു ഗ്രാമിന് 100 രൂപയില്‍ തന്നെ ഇപ്പോഴും തുടരുന്നു.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.