Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 41760

 


ADVERTISEMENT



കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല. തിങ്കളാഴ്ചത്തെ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5220 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41760 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം പുരോഗമിക്കുന്നത്. 
Aster mims 04/11/2022

തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 20 രൂപയും ഒരു പവന്‍ 22 കാരറ്റിന് 160 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5220 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41760 രൂപയിലുമാണ് തിങ്കളാഴ്ചയും വ്യാപാരം നടന്നത്. 

Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 41760


തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4315 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 120 രൂപ കൂടി 34520 രൂപയിലുമാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ചൊവ്വാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്. 

തിങ്കളാഴ്ച വെള്ളി വിലയും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ വര്‍ധിച്ച് 75 രൂപയായിരുന്നു തിങ്കളാഴ്ചത്തെ വിനിമയ നിരക്ക്. ചൊവ്വാഴ്ചയും 75 രൂപയാണ് ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്. 

Keywords:  News,Gold,Gold Price,Price,Business,Finance,Top-Headlines,Trending,Kerala,State,Kochi, Gold Price January 17 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia