Gold Price | സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു; പവന് 240 രൂപ കൂടി
Jan 9, 2023, 09:50 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വര്‍ധനവ് തുടരുന്നു. തിങ്കളാഴ്ച ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 30 രൂപയും ഒരു പവന്‍ 22 കാരറ്റിന് 240 രൂപയുമാണ് വര്‍ധിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5160 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41280 രൂപയിലുമാണ് തിങ്കളാഴ്ച വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപ കൂടി 4265 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 200 രൂപ കൂടി 34120 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. തിങ്കളാഴ്ച വെള്ളി വിലയും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 1 രൂപ വര്‍ധിച്ച് 75 രൂപയാണ് വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 40 രൂപയും ഒരു പവന്‍ 22 കാരറ്റിന് 320 രൂപയുമാണ് ശനിയാഴ്ച വര്‍ധനവ് രേഖപ്പെടുത്തിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 5130 രൂപയിലും ഒരു പവന്‍ 22 കാരറ്റിന് 41040 രൂപയിലുമാണ് ശനിയാഴ്ച വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും വ്യാപാരം നടന്നത്.
ശനിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 35 രൂപ കൂടി 4240 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 280 രൂപ കൂടി 33920 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 4240 രൂപയിലും ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 33920 രൂപയിലുമാണ് ഞായറാഴ്ചയും വ്യാപാരം പുരോഗമിച്ചത്.
അതേസമയം, ശനിയാഴ്ച വെള്ളി വിലയില്‍ മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 74 രൂപയായിരുന്നു വിനിമയ നിരക്ക്. ഹാള്‍മാര്‍ക് വെള്ളിയുടെ വില 90 രൂപയുമായിരുന്നു.
Keywords: News,Kerala,State,Kochi,Top-Headlines,Trending,Business,Finance,Gold,Gold Price,Price, Gold Price January 09 Kerala
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

