Gold price | സംസ്ഥാനത്ത് സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 4,700 രൂപ, പവന് 37,600
Oct 26, 2022, 11:34 IST
ADVERTISEMENT
കൊച്ചി: (www.kvartha.com) സംസ്ഥാനത്ത് ബുധനാഴ്ച സ്വര്‍ണവില വര്‍ധിച്ചു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ ഗ്രാമിന് 4,700 രൂപയും പവന് 37,600 രൂപയുമാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
മൂന്ന് ദിവസം ഒരേ വില തുടര്‍ന്ന ശേഷം ചൊവ്വാഴ്ച ഗ്രാമിന് 15 രൂപ കുറഞ്ഞിരുന്നു. 4,685 രൂപ നിരക്കിലും പവന് 120 രൂപ കുറഞ്ഞു 37,480 രൂപ നിരക്കിലുമാണ് കഴിഞ്ഞദിവസം വ്യാപാരം നടന്നത്.
ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന വില ഒക്ടോബര്‍ ആറു മുതല്‍ ഒമ്പതു വരെ രേഖപ്പെടുത്തിയ ഗ്രാമിന് 4,785 രൂപയും പവന് 38,280 രൂപയുമാണ്. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില ഒക്ടോബര്‍ 15 ന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 4,620 രൂപയും പവന് 36,960 രൂപയുമാണ്.
Keywords: Gold price increased, rates on October 26, Kochi, News, Business, Gold Price, Increased, Kerala.
നിങ്ങളുടെ അഭിപ്രായങ്ങൾ കെവാർത്തയുടെ ഫെയ്സ്ബുക്ക് പേജിൽ പങ്കുവെക്കാം.
അസഭ്യവും അശ്ലീലവും വിദ്വേഷം വളർത്തുന്നതുമായ കമന്റുകൾ പാടില്ല. നിയമവിരുദ്ധമായ
ഇത്തരം പരാമർശങ്ങൾ നടത്തുന്നത് ഐടി ആക്ട് പ്രകാരം കുറ്റകരമാണ്. കർശന
നിയമനടപടികൾ നേരിടേണ്ടിവന്നേക്കാം.


