തിരുവനന്തപുരം: (www.kvartha.com 30.03.2022) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസവും സ്വര്‍ണവില ഇടിഞ്ഞു. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 4765 രൂപയും പവന് 38,120 രൂപയുമായി.
ചൊവ്വാഴ്ച ഗ്രാമിന് 20 രൂപയും പവന് 160 രൂപയും കുറഞ്ഞ് ഗ്രാമിന് 4775 രൂപയും ഒരു പവന്‍ സ്വര്‍ണത്തിന് 38,200 രൂപയുമായി കുറഞ്ഞിരുന്നു. തിങ്കളാഴ്ച ഗ്രാമിന് 25 രൂപയും പവന് 200 രൂപയും കുറഞ്ഞിരുന്നു. രണ്ട് ദിവസമായി വിലയില്‍ മാറ്റമില്ലാതെ തുടര്‍ന്നതിന് ശേഷമാണ് തിങ്കളാഴ്ച വില കുറഞ്ഞത്.
മാര്‍ച് ഒന്‍പതിന് രാവിലെ രേഖപ്പെടുത്തിയ ഗ്രാമിന് 5070 രൂപയും പവന് 40,560 രൂപയുമാണ് ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. മാര്‍ച് ഒന്നിന് രേഖപ്പെടുത്തിയ ഗ്രാമിന് 4,670 രൂപയും പവന് 37,360 രൂപയുമാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്.
മാര്‍ച് 30 ന് അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില താഴ്ന്നു. എന്നാല്‍ മള്‍ടി-കമോഡിറ്റി എക്സ്ചേഞ്ചില്‍ (എംസിഎക്സ്) രാവിലെ 9.28 ന് സ്വര്‍ണം 10 ഗ്രാമിന് 0.36 ശതമാനം ഉയര്‍ന്ന് 50,995 രൂപയിലും വെള്ളി 0.32 ശതമാനം ഉയര്‍ന്ന് കിലോഗ്രാമിന് 67,163 രൂപയിലുമെത്തി.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.