ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു; വാങ്ങാനാകാതെ ഉപഭോക്താക്കള്‍!
Mar 28, 2022, 12:13 IST
തിരുവനന്തപുരം: (www.kvartha.com 28.03.2022) ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 25 രൂപയാണ് തിങ്കളാഴ്ച കുറഞ്ഞത്. 4795 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38360 രൂപയാണ്. മാര്‍ച് 27ന് സ്വര്‍ണവില ഗ്രാമിന് 4820 രൂപയും ഒരു പവന് വില 38560 രൂപയുമായിരുന്നു.
എന്നാല്‍ വില കുറഞ്ഞിട്ടും സ്വര്‍ണം വാങ്ങാനാകാത്തതിന്റെ നിരാശയിലാണ് ഉപഭോക്താക്കള്‍. കാരണം അഖിലേന്‍ഡ്യ പണിമുടക്കിന്റെ ഭാഗമായി സംസ്ഥാനത്ത് തിങ്കളാഴ്ച സ്വര്‍ണക്കടകള്‍ തുറന്നിട്ടില്ല. അതിനാല്‍ വില കുറഞ്ഞതിന്റെ നേട്ടം ഉപഭോക്താക്കള്‍ക്ക് ലഭിക്കില്ലെന്നാണ് സ്വര്‍ണക്കട ഉടമകള്‍ പറയുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.