ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷം സംസ്ഥാനത്ത് സ്വര്‍ണനിരക്ക് വീണ്ടും കുറഞ്ഞു
Mar 19, 2022, 11:16 IST
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
തിരുവനന്തപുരം: (www.kvartha.com 19.03.2022) സ്വര്‍ണം വാങ്ങിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ആശ്വാസമായി ശനിയാഴ്ചത്തെ സ്വര്‍ണനിരക്ക്. സംസ്ഥാനത്ത് ശനിയാഴ്ചയും സ്വര്‍ണവിലയില്‍ ഇടിവ്. ഒരു ദിവസത്തെ ഇടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവില ശനിയാഴ്ചയും കുറഞ്ഞത്.
ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. പവന് 120 രൂപയുടെ കുറവുണ്ടായി. വില ഗ്രാമിന് 4730 രൂപയിലും ഒരുപവന്‍ സ്വര്‍ണത്തിന് 37840 രൂപയിലുമാണ് സംസ്ഥാനത്ത് വ്യാപാരം നടക്കുന്നത്. സ്വര്‍ണവിലയില്‍ നിരന്തരം ഉണ്ടാകുന്ന ഇടിവ് ആഭരണ ശാലകളില്‍ കൂടുതല്‍ വ്യാപാരം നടക്കാനുള്ള സാധ്യതയാണ് സൃഷ്ടിക്കുന്നത്.
സംസ്ഥാനത്ത് സ്വര്‍ണവില കഴിഞ്ഞ കുറേ ദിവസങ്ങളായി താഴോട്ട് പോവുകയാണ്. റഷ്യ-യുക്രൈന്‍ യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഓഹരി വിപണിയില്‍ ഉണ്ടായ തിരിച്ചടിയെ തുടര്‍ന്ന് സ്വര്‍ണവിലയില്‍ വന്‍ വര്‍ധനവ് ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് സ്വര്‍ണവില താഴേക്ക് പോകുന്നതാണ് കണ്ടത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

