സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ മാറ്റമില്ല
Mar 18, 2022, 10:50 IST
തിരുവനന്തപുരം: (www.kvartha.com 18.03.2022) സംസ്ഥാനത്ത് കഴിഞ്ഞ ദിവസം നേരിയ വര്‍ധനവ് രേഖപ്പെടുത്തിയ സ്വര്‍ണവിലയില്‍ വെള്ളിയാഴ്ച മാറ്റമില്ലാതെ തുടരുന്നു. ചൊവ്വ, ബുധന്‍ ദിവസങ്ങളില്‍ താഴോട്ട് പോയശേഷം വ്യാഴാഴ്ച സ്വര്‍ണവിലയില്‍ നേരിയ വര്‍ധന രേഖപ്പെടുത്തി.
സ്വര്‍ണ വില വ്യാഴാഴ്ച ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വര്‍ധിച്ചത്. ഗ്രാമിന് 4745 രൂപയും ഒരു പവന് 37960 രൂപയുമാണ് വ്യാഴാഴ്ചത്തെ സ്വര്‍ണനിരക്ക്. ഇതേ നിരക്കില്‍ തന്നെയാണ് വെള്ളിയാഴ്ചയും വ്യാപാരം പുരോഗമിക്കുന്നത്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ബുധനാഴ്ചത്തെ വില 4730 രൂപയും പവന് 37840 രൂപയുമായിരുന്നു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഒരു ഗ്രാമിന് 4760 രൂപയിലും ഒരുപവന്‍ സ്വര്‍ണത്തിന് 38080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീട് സ്വര്‍ണവില ഗണ്യമായി കുറയുന്ന കാഴ്ചയാണ് കണ്ടത്.
വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.