ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
ADVERTISEMENT
കൊച്ചി: (www.kvartha.com 17.03.2022) സംസ്ഥാനത്ത് രണ്ട് ദിവസം കുറവ് രേഖപ്പെടുത്തിയ സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. ഗ്രാമിന് 15 രൂപയും പവന് 120 രൂപയുമാണ് വ്യാഴാഴ്ച വര്‍ധിച്ചത്. 4745 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. വ്യാഴാഴ്ച ഒരു പവന്‍ സ്വര്‍ണത്തിന് 37,960 രൂപയിലാണ് വ്യാപാരം നടക്കുന്നത്.
ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് ബുധനാഴ്ച കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് ബുധനാഴ്ചത്തെ വില 4730 രൂപയും പവന് 37840 രൂപയുമായിരുന്നു.
ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഒരു ഗ്രാമിന് 4760 രൂപയിലും ഒരുപവന്‍ സ്വര്‍ണത്തിന് 38080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടന്നത്.
യുക്രൈനിലെ റഷ്യന്‍ അധിനിവേശത്തെ തുടര്‍ന്ന് ഓഹരി വിപണിയില്‍ അനിശ്ചിതത്വം ഉടലെടുത്തതോടെ സ്വര്‍ണ വില കുത്തനെ കൂടിയിരുന്നു. ഈ മാസം ഒന്‍പതിന് വില ഏറ്റവും ഉയര്‍ന്ന നിലയായ 40,560ല്‍ എത്തിയിരുന്നു. പിന്നീട് സ്വര്‍ണവില ഗണ്യമായി കുറയുന്ന കാഴ്ചയാണ് കണ്ടത്.
വരും ദിവസങ്ങളിലും വിലയില്‍ ചാഞ്ചാട്ടത്തിനുള്ള സാധ്യത തള്ളിക്കളയാനാവില്ലെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.

