സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുത്തനെ കുറഞ്ഞു; പവന് 38080 രൂപ
Mar 15, 2022, 12:27 IST
തിരുവനന്തപുരം: (www.kvartha.com 15.03.2022) സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവില കുത്തനെ കുറഞ്ഞു. ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് ചൊവ്വാഴ്ച കുറഞ്ഞത്. ഒരു ഗ്രാമിന് 4760 രൂപയിലും ഒരുപവന്‍ സ്വര്‍ണത്തിന് 38080 രൂപയിലുമാണ് ചൊവ്വാഴ്ച വ്യാപാരം നടക്കുന്നത്.
അന്താരാഷ്ട്ര സ്വര്‍ണ വില 1957 ഡോളറില്‍ നിന്നും താഴോട്ട് പോയാല്‍ 1940-1926-ലേക്ക് വില എത്തിയേക്കാം. 1987 ഡോളര്‍ എന്ന വില തകര്‍ത്താല്‍ 2010 ഡോളറിലേക്ക് വരെ വില ഉയര്‍ന്നേക്കാം.
യുക്രൈനുമായി ബന്ധപ്പെട്ട് കാര്യമായ ചര്‍ചകള്‍ നടത്താന്‍ റഷ്യ തയ്യാറാണെന്ന് ഒരു യുഎസ് ഉദ്യോഗസ്ഥന്‍ സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് തിങ്കാളാഴ്ച രാവിലെ വ്യാപാരത്തില്‍ സ്പോട് ഗോള്‍ഡ് വില കുറഞ്ഞു. വെള്ളിയാഴ്ച സമാനമായ വാര്‍ത്തകള്‍ പ്രചരിച്ചപ്പോള്‍ വില 1958 ഡോളര്‍ എന്ന നിലയിലേക്ക് താഴ്ന്നിരുന്നു. പക്ഷേ ചര്‍ച പരാജയപ്പെട്ടതിനാല്‍ വില വീണ്ടും 1990 ഡോളറിലേക്ക് ഉയര്‍ന്നു.
സാങ്കേതികമായി മുന്നോട്ട് നീങ്ങുന്നത് 1987 ഡോളറിന് മുകളിലേക്കുള്ള വളരെ പ്രധാനപ്പെട്ട ലെവലാണ്. ഈ ലെവലിന്റെ ലംഘനം അതിനെ വീണ്ടും 2010 ഡോളര്‍ എന്ന അന്താരാഷ്ട്ര വിലയിലേക്ക് നയിച്ചേക്കും. അതേസമയം 1940 - 1926 ഡോളര്‍ വരെ കുറയുമെന്ന സൂചനകളും വരുന്നുണ്ട്. 1956 ഡോളര്‍ വില വളരെ പ്രധാനമാണ്. എന്തായാലും വിപണിയില്‍ ചാഞ്ചാട്ട സാധ്യത തന്നെയാണ് നിലനില്‍ക്കുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.