സംസ്ഥാനത്ത് തുടര്‍ച്ചയായ 2-ാം ദിവസവും സ്വര്‍ണവില കൂടി; ഈ മാസത്തെ ഉയര്‍ന്ന നിരക്കില്‍

 


ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT

ADVERTISEMENT


കൊച്ചി: (www.kvartha.com 08.02.2022) സംസ്ഥാനത്ത് സ്വര്‍ണവില ചൊവ്വാഴ്ചയും കൂടി. ഒരു പവന്‍ സ്വര്‍ണത്തിന് 160 രൂപ വര്‍ധിച്ച് 36320ല്‍ എത്തി. ഒരു ഗ്രാമിന് 20 രൂപയാണ് ചൊവ്വാഴ്ച വര്‍ധിച്ചത്. ഒരു ഗ്രാം സ്വര്‍ണത്തിന് 4540 രൂപയാണ് ചൊവ്വാഴ്ചത്തെ വില. സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസമാണ് സ്വര്‍ണവില കൂടിയത്.
Aster mims 04/11/2022

കഴിഞ്ഞ ദിവസം ഒരു പവന്‍ സ്വര്‍ണത്തിന് 80 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 10 രൂപയും വര്‍ധിക്കുകയായിരുന്നു.



ഫെബ്രുവരി ഒന്നിന് 35920 രൂപയായിരുന്നു സ്വര്‍ണവില. മൂന്നാം തീയതി പവന് 160 രൂപ വര്‍ധിച്ച് 36080 രൂപയായി. പിന്നീട് മാറ്റമില്ലാതെ മൂന്നു ദിവസം ഈ വിലയില്‍ തുടര്‍ന്ന് സ്വര്‍ണം കഴിഞ്ഞ ദിവസം വീണ്ടും വര്‍ധിക്കുകയായിരുന്നു. 

Keywords:  News, Kerala, State, Kochi, Business, Finance, Gold, Gold Price,  Gold Price in Kerala On February 8 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia